

കണ്ണൂരിൽ പെരുമ്പാമ്പിൻ്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകൾ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടി.
അതേസമയം, എറണാകുളം തൃക്കാക്കര നഗരസഭയിലെ ചാത്തൻവേലിയിൽ അങ്കണവാടി പാമ്പ് കടിയേറ്റെന്ന് സംശയത്തെ തുടർന്ന് ഒരു കുട്ടിയെ ആശുപത്രിപ്രവേശിപ്പിച്ചു. ഇന്നലെയാണ് വാഷ്ബേസിനിൽ നിന്ന് കൈകഴുകി പുറത്തേക്ക് വന്ന നാല് വയസുകാരി പാമ്പിനെ കണ്ട് പേടിച്ചത്. തെരച്ചിലിനൊടുവിൽ വാഷ്ബേസിന്റെ സമീപത്ത് നിന്ന് പാമ്പിനെ കണ്ടെത്തി.
10-year-old girl escapes from python's clutches in Kannur